FLASH NEWS

അപൂർവ്വ നേട്ടവുമായി ഒരു കണ്ണൂർകാരൻ

August 31,2023 06:01 PM IST

 

ഒന്നരക്കോടി രൂപയുടെ മേരി ക്യൂറി ഡോക്ടറൽ ഫെലോഷിപ് നേടി കണ്ണൂരിൽ നിന്നൊരു യുവാവ്.മട്ടന്നൂർ പാലയോട് സ്വദേശി വി.ശിവപ്രസാദാണ് ഈ അസുലഭ നേട്ടത്തിന്റെ ഉടമ. ഇറ്റലിയിലെ മിലാൻ 

പോളിടെക്നിക്   യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടേഷനൽ ഇമേജിങ് ടെക്നോളജിയിൽ 3 വർഷം ഗവേഷണം നടത്താനാണ് ഫെലോഷിപ്പ്. ലണ്ടൻ യൂണിവേഴ്സിറ്റി

 കോളജ്, ഫ്രാൻസിലെ സ്ട്രാസ്ബർഗ് യൂണിവേഴ്സിറ്റി എന്നിവയുമായി സഹകരിച്ചായിരിക്കും ഗവേഷണം.

 

 

പാലയോട് ശിവദത്തിൽ അദ്ധ്യാപക ദമ്പതികളായ ഒ.കെ.ശശികുമാറിന്റെയും വി.ജീജയുടെയും  മകനാണ് ശിവപ്രസാദ്. ഇരിട്ടി എം.ജി കോളജിൽനിന്നു ഫിസിക്സിൽ ബിരുദവും ഐഐടി മദ്രാസിൽനിന്നു ബിരുദാനന്തര ബിരുദവും നേടിയ ശിവപ്രസാദിന്റെ നേട്ടം ഒരു നാടുമുഴുവൻ ഏറ്റെടുക്കുകയാണ്.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.